സ്വര്‍ണവില കൂടി; പവന് 34,720 രൂപ

സ്വര്‍ണവില കൂടി. പവന് 400 രൂപകൂടി 34,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 4340 രൂപയാണ് ഗ്രാമിന്റെ വില.

കഴിഞ്ഞ രണ്ടുദിവസമായി 34,320 രൂപ നിലവാരത്തില്‍ തുടരുകയായിരുന്നു. ആഗോള വിപണിയില്‍ ബുധനാഴ്ച വിലയില്‍ ഏറ്റക്കുറച്ചിലുണ്ടായിട്ടില്ല.

സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,715.94 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Top