രാവിലെ ഉയർന്ന സ്വർണവില ഒറ്റയടിക്ക് താഴേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മൂന്നാമതും പരിഷ്കരിച്ചു. രാവിലെ ഒരു പവൻ സ്വർണത്തിന് 120 രൂപ വർദ്ധിച്ചിരുന്നു. എന്നാൽ ഒരു മണിക്കൂറിന് ശേഷം വീണ്ടും 280 രൂപയുടെ ഇടിവ് ഉണ്ടായി. തുടർന്ന് ഉച്ചയോടെ 320 രൂപ കൂടി കുറഞ്ഞിരിക്കുകയാണ്. രാവിലെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38840 രൂപയായിരുന്നു. ഇതിൽ നിന്നും 600 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഇതോടെ നിലവിലെ വിപണി വില 38240 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് രാവിലെ 35 രൂപ ഉയർന്നു. ഒരു മണിക്കൂറിന് ശേഷം 35 രൂപ കുറഞ്ഞു. തുടർന്ന് ഉച്ചയോടെ 40 രൂപ കുറഞ്ഞു. വിപണിയിൽ നിലവിലെ വില 4780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില രാവിലെ 30 രൂപയാണ് വർദ്ധിച്ചത്. തുടർന്ന് രണ്ട് തവണയായി 60 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണിയിലെ വില 3970 രൂപയാണ്.

സംസ്ഥാനത്ത് വെള്ളിയുടെ വില രാവിലെ ഉയർന്നിരുന്നു.. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപയാണ് ഉയർന്നത്. നിലവിലെ വിപണി വില 68 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

Top