കൊച്ചി: തുടര്‍ച്ചയായ വര്‍ധനയ്ക്ക് ശേഷം ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 22,840 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,855 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ പവന് 22,920 രൂപയും ഗ്രാമിന് 2,865 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.