സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 30,200 രൂപ

gold

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ദ്ധിച്ചു. പവന് 30,200 രൂപയും ഗ്രാമിന് 3,775 രൂപയുമാണ് സ്വര്‍ണവില ഇന്ന് കൂടിയത്. പവന് 520 രൂപയാണ് വര്‍ദ്ധിച്ചത്.

ആറുദിവസത്തിനുള്ളില്‍ 1200 രൂപയാണ് പവന് കൂടിയത്. സ്വര്‍ണത്തിന് രാജ്യാന്തര വിപണിയിലും വില വര്‍ദ്ധിച്ചിട്ടുണ്ട്. 1,577 ഡോളറിലാണ് രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണവില.

അമേരിക്കയും ഇറാനും തമ്മിൽ യുദ്ധമുണ്ടാകുമെന്ന ആശങ്കയാണ് സ്വർണവില കുതിക്കാൻ കാരണം. അമേരിക്ക–ഇറാൻ സംഘർഷത്തെത്തുടർന്ന് നിക്ഷേപകർ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതിനാൽ ഡിമാൻഡ് ഉയരുകയാണ്. നിക്ഷേപകർ ലാഭമെടുക്കുന്നതിനായി സ്വർണം വിറ്റഴിച്ചാൽ മാത്രമേ ഇനി വിലയിൽ ചെറിയൊരു ഇടിവ് പ്രതീക്ഷിക്കേണ്ടതുള്ളു.

ജനുവരി നാലിന് ഗ്രാമിന് 3,710 രൂപയും പവന് 29,680 രൂപയായിരുന്നു നിരക്ക്. സ്വര്‍ണ വില പവന് 30,000 കടന്നതോടെ വിപണിയില്‍ വലിയ ആശങ്കയാണ് ഉള്ളത്.

Top