സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ് ; പവന് 22,960 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold-prize

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 22,960 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,870 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു ഇന്നലെ വ്യാപാരം നടന്നത്. പവന് 23,120 രൂപയും ഗ്രാമിന് 2,890 രൂപയുമായിരുന്നു ഇന്നലത്തെ വില. ആഗോള വിപണിയില്‍ സ്വര്‍ണ്ണ വിലയിലുണ്ടാകുന്ന മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലെയും വില മാറ്റത്തിന് കാരണം.

Top