Gold rate down

gold rate

കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 22,880 രൂപയായി. 75 രൂപ കുറഞ്ഞ് ഒരു ഗ്രാമിന്റെ വില 2,860 രൂപയായി. കഴിഞ്ഞ ദിവസം പവന് 440 രൂപ കൂടിയിരുന്നു.

രാജ്യത്ത് 500, 1000 രൂപകളുടെ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സ്വര്‍ണ വില്‍പ്പനയില്‍ ഇടിവ് നേരിട്ടിരുന്നു. ഇതാണ് കുത്തനെ വിലയിടിയാന്‍ കാരണമായിരിക്കുന്നത്.

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 23,320 രൂപയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലമായിരുന്നു ഇന്നലെ സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായത്. ആഗോള ഓഹരി വിപണികള്‍ കൂപ്പുകുത്തിയതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍
തിരിഞ്ഞതാണ് രാജ്യാന്തര വിപണിയിലും ആഭ്യന്തര വിപണിയിലും കഴിഞ്ഞ ദിവസം സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്.

Top