സ്വര്‍ണത്തിന് വില കുറയുന്നു; പവന് 38,560 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 38, 560 രൂപയായാണ് വ്യാപാരം പുരോഗമിക്കുന്നത്. 320 രൂപയാണ് തിങ്കളാഴ്ച കുറഞ്ഞത്. 4820 രൂപയാണ് ഗ്രാമിന്റെ വില.

ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,933.37 ഡോളറായി കുറഞ്ഞു. 2,000 ഡോളറിനു മുകളിലെത്തിയ വിലയാണ് രണ്ടാഴ്ച കൊണ്ട് ഈ നിലവാരത്തിലെത്തിയത്. യുഎസ് ഫെഡ് റിസര്‍വിന്റെ തീരുമാനങ്ങളും വന്‍തോതിലുള്ള ലാഭമെടുപ്പുമാണ് സ്വര്‍ണ വിലയെ ബാധിച്ചത്.

Top