സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു.ഇന്ന് പവന് 200 രൂപയാണ് കൂടിയിരിക്കുന്നത്. ഇന്ന് പവന്റെ വില 33.360 രൂപയും ഗ്രാമിന് 4,170 രൂപയുമാണ്. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില കുതിച്ചുയര്‍ന്നിട്ടുണ്ട്. സ്വര്‍ണം ട്രോയ് ഔണ്‍സിന് 1700.80 ഡോളറാണ് വില. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണ വില കുത്തനെ താഴ്ന്നിരുന്നു.

മാര്‍ച്ച് ഒന്നിന് 34,440 രൂപയായിരുന്നു സ്വര്‍ണ വില. അഞ്ച് ദിവസം കൊണ്ട് 1,080 രൂപയാണ് സ്വര്‍ണ വിലയില്‍ കുറവ് വന്നത്. ഫെബ്രുവരി 27,28 തീയതികളില്‍ കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 34,160 രൂപയാണ് വില. ഒരു ഗ്രാമിന് 4,270 രൂപയായിരുന്നു വില. ഫെബ്രുവരി ഒന്നിന് 36,800 രൂപയായിരുന്നു വില. ഫെബ്രുവരി ഒന്നിന് രാവിലെ പവന് 36,800 രൂപയായിരുന്ന സ്വര്‍ണ വില പിന്നീട് ഇടിയുകയായിരുന്നു.

 

Top