കൊച്ചി: ഇന്നു മാത്രം സ്വര്‍ണ വിലയിലുണ്ടായത് 280 രൂപയുടെ വര്‍ധനവ്. 26,880 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില. ഗ്രാമിന് 3,360 രൂപ. ഇതോടെ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്.
തിങ്കളാഴ്ച സ്വര്‍ണവില പവന് 400 രൂപ വര്‍ധിച്ചിരുന്നു. ഇന്നത്തെ വര്‍ധനവ് കൂടി കണക്കാക്കുമ്പോള്‍ ഓഗസ്റ്റ് മാസത്തില്‍ മാത്രം പവന് 1,200 രൂപയാണ് വര്‍ധിച്ചത്. ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.