കൊച്ചി: സ്വര്‍ണവില വീണ്ടും റെക്കോഡ് ഭേദിച്ച് മുന്നേറുന്നു. ബുധനാഴ്ച 520 രൂപയാണ് കൂടിയത്. ഇതോടെ പവന് 40,800 രൂപയായി. ഗ്രാമിനാകട്ടെ 65 രൂപ കൂടി 5,100 രൂപയുമായി.
ജൂലായ് 31നാണ് പവന്‍വില ആദ്യമായി 40,000 രൂപയിലെത്തിയത്. അഞ്ചുദിവസംകൊണ്ട് 800 രൂപയുടെ വര്‍ധനവാണുണ്ടായത്.
ദേശീയ വിപണിയിലും സ്വര്‍ണവില കുതുക്കുകയാണ്. 10 ഗ്രാമിന്റെ വില 54,797 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ ഇതാദ്യമായി സ്വര്‍ണവില ഔണ്‍സിന് 2000ഡോളര്‍ കടന്നു. 0.2ശതമാനം വര്‍ധിച്ച് 2,033.42 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.