കൊച്ചി : കേരളത്തില്‍ സ്വര്‍ണവില റെക്കോഡ് ഭേദിച്ച് കുതിക്കുന്നു. ഇന്ന് പവന് 280 രൂപകൂടി 36,600ലെത്തി. ഗ്രാമിന് 35 രൂപകൂടി കഴിഞ്ഞ ദിവസത്തെ വിലയായ 4540 രൂപയില്‍നിന്ന് 4575 രൂപയായി. ചൊവാഴ്ച പവന് 320 രൂപകൂടി 36,120 നിലവാരത്തിലെത്തിയിരുന്നു. ബുധനാഴ്ചയാകട്ടെ 200 രൂപകൂടി 36,320 രൂപയിലുമെത്തി.
ചൊവ്വാഴ്ച പവന് 320 രൂപ കൂടി 36,120 രൂപയായി ഉയര്‍ന്നിരുന്നു. തിങ്കളാഴ്ചയാകട്ടെ പവന് 160 രൂപ കുറഞ്ഞ് 35,800 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.