സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 240 രൂപയാണ് കുറഞ്ഞ് 33,480 രൂപയായി. ഒരു ഗ്രാമിന് 4,185 രൂപയാണ് നിരക്ക്.

തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ സ്വര്‍ണത്തിന്റെ നിരക്ക് പവന് 400 രൂപ വരെ ഉയര്‍ന്നതിന് ശേഷമാണ് വില കുറഞ്ഞത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 33,720 രൂപയായിരുന്നു വില.

മാര്‍ച്ച് ഒന്നിന് 34,440 രൂപയായിരുന്നു സ്വര്‍ണ വില. പിന്നീട് സ്വര്‍ണ വില ഇടിഞ്ഞു. മാര്‍ച്ച് അഞ്ചിന് പവന് 33,160 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

രാജ്യാന്തര വിപണിയില്‍ വില ഇടിഞ്ഞതും സ്വര്‍ണ വിലയില്‍ ഇപ്പോള്‍ പ്രതിഫലിയ്ക്കുന്നുണ്ട്. ഡോളര്‍ കരുത്താര്‍ജിച്ചതും നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം എടുക്കുന്നതുമാണ് സ്വര്‍ണ വില ഇടിവിലേക്ക് നയിച്ച പ്രധാന ഘടകങ്ങള്‍.

 

 

 

Top