കൊച്ചി: തുടര്‍ച്ചയായ ദിവസങ്ങളിലുണ്ടായ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 160 രൂപയാണ് കൂടിയത്. 35,920 രൂപയാണ് ഇന്ന് ഒരു പവന്റെ വില. ഗ്രാമിന് 20 രൂപകൂടി 4490 രൂപയുമായി. ഇന്നലെ പവന് 240 രൂപ കുറഞ്ഞ് 35,760 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 0.1ശതമാനം വര്‍ധിച്ച് 1,77876 ഡോളര്‍ നിലവാരത്തിലെത്തി.
കോവിഡ് വാക്‌സിന്‍ പരീക്ഷണം 95% വരെ ഫലപ്രദമാണെന്ന് കണ്ടെത്തിയത് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വിലയില്‍ കുറവുണ്ടാകാന്‍ കാരണമായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത. അതേസമയം, മറ്റ് പ്രധാന കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോളറിന്റെ മൂല്യത്തില്‍ നേരിയ തോതില്‍ ഇടിവുണ്ടായത് വിലയിടിവിന് കാരണമാകും. ഒരു ഗ്രാം വെള്ളിയ്ക്ക് 59 രൂപയാണ് വില. 8 ഗ്രാം വെള്ളിയ്ക്ക് 472 രൂപയും.