കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 200 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 36,120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കൂടി 4515 രൂപയുമായി. കഴിഞ്ഞ ദിവസം പവന് 160 രൂപ കൂടി 35,920 രൂപയായിരുന്നു. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,813.75 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 48,499 രൂപയായി താഴുകയും ചെയ്തിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയ്ക്ക് 59 രൂപയാണ് വില. 8 ഗ്രാം വെള്ളിയ്ക്ക് 472 രൂപയും.