കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. തുടർച്ചയായ ദിവസങ്ങളിലെ വില വർധനവിന് ശേഷം പവന് വില 400 രൂപ കുറഞ്ഞ് 38,000 രൂപയായി. 4,750 രൂപയാണ് ഗ്രാമിന്റെവില. കഴിഞ്ഞ രണ്ടുദിവസമായി പവന്റെ വില 38,400 നിലവാരത്തില്‍ തുടരുകയായിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസത്തെ ഇടിവിനുശേഷം ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനമുയര്‍ന്ന് 1,922.81 ഡോളറിലെത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 50,781 രൂപയാണ്. ഒരു ഗ്രാം വെള്ളിയ്ക്ക് 71.41 രൂപയാണ് വില. എട്ടു ഗ്രാമിന് 571.28 രൂപയാണ് വില.