കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിനു 36,720 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4590 രൂപയുമായി. ഇതോടെ രണ്ടു ദിവസത്തിനിടെ പവന്റെ വിലയിലുണ്ടായ ഇടിവ് 1280 രൂപയാണ്. ആഗോള വിപണിയിലും സ്വര്‍ണവില ഇടിയുകയാണ്. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,836.30 ഡോളര്‍ നിലവാരത്തിലാണ്.
ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളിലെ ആദായം വര്‍ധിച്ചതും ഓഹരി വിപണി കുതിച്ചതുമൊക്കെയാണ് സ്വര്‍ണ വിലയെ ബാധിച്ചത്. ഒരു ഗ്രാം വെള്ളിയ്ക്ക് 63.90 രൂപയാണ് വില. 8 ഗ്രാമിന് 511.20 രൂപയും.