കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്. പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,120 രൂപയായി. 4515 രൂപയാണ് ഗ്രാമിന്റെ വില. 36,400 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഒരുമാസത്തിനിടെ പവന്റെ വിലയില്‍ 2,200 രൂപയിലേറെയാണ് ഇടിവുണ്ടായത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 48,438 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നു. ആഗോള വിപണിയിലും വിലയിടിവ് തുടരുകയാണ്. ഔണ്‍സിന് 1,856.86 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5ശതമാനത്തില്‍നിന്ന് 7.5ശതമാനമായി കുറച്ചത് വിപണിയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. 2.5ശതമാനം സെസുകൂടി ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇറക്കുമതിചെയ്യുന്ന സ്വര്‍ണത്തിന്മേല്‍ നികുതിയനത്തിലുള്ള ചെലവ് 10.75ശതമാനമായി കുറയും.