കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഇന്ന് പവന്റെ വില 35,000 രൂപയിലെത്തി. കഴിഞ്ഞ ദിവസത്തേക്കാളും പവന് 480 രൂപയാണ് കുറഞ്ഞത്. 4375 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ സ്വര്‍ണ വില എട്ടുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതും പ്രതിസന്ധിയില്‍നിന്ന് സമ്പദ്ഘടനകള്‍ കുതിപ്പുതുടങ്ങിയതുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. രാജ്യത്ത് ഇറക്കുമതി തീരുവ കുറച്ചതും സ്വര്‍ണവിലയെ സ്വാധിനിച്ചിട്ടുണ്ട്.
ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില 1,800 ഡോളറിന് താഴെയെത്തി. 0.2ശതമാനം ഇടിഞ്ഞ് 1,795.30 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ നാലാം ദിവസവും വിലിയില്‍ ഇടിവുണ്ടായി. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 46,857 രൂപയായാണ് വിലകുറഞ്ഞത്. വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയ്ക്ക് 67.30 രൂപയാണ് വില..8 ഗ്രാമിന് 538.40 രൂപയും.