കൊച്ചി: തുടർച്ചയായ വിലയിടിവിന് ശേഷം സ്വർണ വിലയിൽ ഇന്ന് വർധനവ്. പവന് 240 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിനു 35,240 രൂപയിലും ഗ്രാമിന് 30 രൂപ കൂടി 4,405 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചെന്ന ബജറ്റ് പ്രഖ്യാപനമുണ്ടായ ശേഷം സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. അഞ്ചു ദിവസത്തിനിടെ പവന് 1800 രൂപയാണ് കുറഞ്ഞത്.
ഇന്നത്തെ വിലവർധന താൽക്കാലികമാണെന്നും ഇനിയും വില കുറയുമെന്നുമാണ് വിലയിരുത്തൽ. അന്താരാഷ്ട തലത്തിൽ സ്വർണ വില കൂപ്പുകുത്തി 1800 ഡോളറിലേക്ക് എത്തിയതും രൂപ കരുത്താർജ്ജിച്ചതും വില കുറയാൻ കാരണമായെന്നാണ് വിലയിരുത്തൽ. വെള്ളി വില ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിയ്ക്ക് 68.70 രൂപയാണ് വില..8 ഗ്രാമിന് 549.60 രൂപയും.