കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഗ്രാമിന് 10 രൂപയും വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിനു 35,800 രൂപയാണ് വില. ഗ്രാമിന് 4,475 രൂപയും. വിലയിടിവിന് ശേഷം മൂന്ന് തവണയായി 800 രൂപയാണ് വർധിച്ചത്.
ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന പ്രഖ്യാപനം വന്നശേഷം പവന് 1,800 രൂപ കുറഞ്ഞിരുന്നു. ഫെബ്രുവരി 5ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. പവന് 35,000 രൂപ. വെള്ളി വിലയിൽ ഇടിവുണ്ടായി. ഒരു ഗ്രാം വെള്ളിയ്ക്ക് 69.60 രൂപയാണ് വില. 8 ഗ്രാമിന് 555.80 രൂപയും.