കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് സ്വര്‍ണവിലയില്‍ പവന് 320 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിനു 37,360 രൂപയാണ് വില. 4670 രൂപയാണ് ഗ്രാമിന്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,875.61 ഡോളര്‍ നിലവാരത്തിലാണ്. കഴിഞ്ഞ ദിവസം 37,680 രൂപയായിരുന്നു വില. കഴിഞ്ഞ ദിവസത്തെ വില വർദ്ധനവിന് ശേഷമാണ് ഇപ്പോൾ വില കുറഞ്ഞിരിക്കുന്നത്.
ആഗോളതലത്തില്‍ ഓഹരി വിപണിയിലുണ്ടായ മുന്നേറ്റവും യുഎസിലെ സാമ്പത്തിക പാക്കേജുമാണ് വിലയെ സ്വാധീനിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 50,067രൂപയാണ്.