കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 23,200 രൂപയിലും ഗ്രാമിന് 2,900 രൂപയിലും വ്യാപാരം പുരോഗമിക്കുന്നു. ഇത് അഞ്ചാം ദിവസമാണ് വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്.
ഒന്നര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. അക്ഷയത്രിതീയ ദിനത്തോടനുബന്ധിച്ച് ആവശ്യക്കാര്‍ കൂടുമെന്നതിനാലും അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ദ്ധിക്കുന്നതുമാണ് വില കുറയാതിരിക്കാന്‍ കാരണം.