കൊച്ചി : സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ലാതെ വിപണി മുന്നേറുന്നു. 22,200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,775 രൂപയായി. ഇന്നലെ പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കുറഞ്ഞിരുന്നു.
വ്യാഴാഴ്ച പവന് 80 രൂപ കൂടിയ ശേഷമാണ് ഇന്നലെ വില കുറഞ്ഞത്. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ആഭ്യന്തര വിപണിയില്‍ രണ്ട് ദിവസമായി പവന്റെ വിലയില്‍ മാറ്റമുണ്ടായില്ല. ചൊവ്വാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു.