കൊച്ചി: ലോക്ഡൗണിനിടയിലും സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് വില 800 രൂപ വര്‍ധിച്ച് 32,800 രൂപയിലും ഗ്രാമിന് 100 രൂപ വര്‍ധിച്ച് 4,100 രൂപയിലുമാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.
മാര്‍ച്ച് ആറിലെ 32,320 എന്ന റെക്കോഡാണ് ഇതോടെ ഭേദിക്കപ്പെട്ടത്. ലോക്ഡൗണ്‍ കാരണം ജൂവലറികള്‍ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ മാറ്റിവാങ്ങുന്നതിനോ അവസരമില്ല.
സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് സ്വര്‍ണത്തിന്റെ വില ഈ കൊവിഡ് കാലത്തും ഉയരുന്നത്.നിക്ഷേപകര്‍ വില കുറയാന്‍ സാധ്യതയുള്ള സ്വത്തുക്കള്‍ വില്‍ക്കുകയും പരമാവധി അപകടസാധ്യത കുറഞ്ഞ നിക്ഷേപമായ സ്വര്‍ണത്തിലേക്ക് മാറുകയും ചെയ്യുന്നതിനാല്‍ സാധാരണ ഗതിയില്‍ സ്വര്‍ണ വില ഇനിയും ഉയരും.
അതേസമയം,കൊറോണയെ തുടര്‍ന്ന് അമേരിക്ക അടക്കമുള്ള സമ്പന്ന രാജ്യങ്ങളുടെ സാമ്പത്തിക തകര്‍ച്ചയെക്കുറിച്ചുളള ആശങ്കകളാണ് ആഗോളവിപണിയില്‍ സ്വര്‍ണവില കൂടാന്‍ ഇടയാക്കിയത്. ആഗോളവിപണിയില്‍ ഒരു ഔണ്‍സ് തങ്കത്തിന് 0.3 ശതമാനം വില ഉയര്‍ന്ന് 1,618.9 ഡോളറാണ് വില.