കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. പവന് 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന് ഏറ്റവും ഉയര്‍ന്ന വിലയായ 31,120 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കൂടി 3,890 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഉയരുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 720 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കൊറോണ വൈറസ് ആഗോള സമ്പദ്ഘടനയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന ആശങ്കയാണ് വില ഉയരുവാനുള്ള കാരണം .