രണ്ടു ദിവസത്തിന് ശേഷം സ്വര്‍ണ വിലയില്‍ വര്‍ധനവ്; പവന് 29,760 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ്. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നത്.

29,760 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ പവന് 29,640 രൂപയും ഗ്രാമിന് 3,705 രൂപയുമായിരുന്നു. ജനുവരി എട്ടിനായിരുന്നു സ്വര്‍ണത്തിന് എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. പവന് 30,400 രൂപയാണ്. ഇറാന്‍-യുഎസ് സംഘര്‍ഷം രൂപപ്പെട്ടതിനാലാണ് സ്വര്‍ണവിലയില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായത്.

Top