കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പവന് 520 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 65 രൂപയുടെ വര്‍ധനവും രേഖപ്പെടുത്തി. ഇതോടെ പവന് 30,400 രൂപയും ഗ്രാമിന് 3,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ ആഭ്യന്തര വിപണിയില്‍ പവന് 320 രൂപ കുറഞ്ഞശേഷമാണ് ഇന്ന് വീണ്ടും വില വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 3,735 രൂപയിലും പവന് 29,880 രൂപയിലുമാണ് ഇന്നലെ വ്യാപാരം പുരോഗമിച്ചത്.
തിങ്കളാഴ്ച ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരുന്നത്. ഗ്രാമിന് 3,775 രൂപയും പവന് 30,200 രൂപയുമായിരുന്നു നിരക്ക്. ഇതിന് ശേഷമാണ് ഇന്ന് സ്വര്‍ണ വില വീണ്ടും ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡില്‍ എത്തിനില്‍ക്കുന്നത്.