സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം; പവന് 200 രൂപ വര്‍ധിച്ച് 30,400 രൂപയായി

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. പവന് 200 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണ വില 30,400 രൂപയായി. ഗ്രാമിന് 3,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണ വിലയില്‍ നാലു ദിവസംകൊണ്ട് 800 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച് 19ന് വില 29,600 നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി വിലവര്‍ധിക്കുകയാണുണ്ടായത്. മാര്‍ച്ച് ആറിനാണ് എക്കാലത്തെയും ഉയര്‍ന്ന വിലയായ 32,320 രൂപയില്‍ സ്വര്‍ണവിലയെത്തിയത്.

Top