രാജ്യത്ത് സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

gold

മുംബൈ: രാജ്യത്ത് സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. 10 ഗ്രാമിന് 30,600 എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

രാജ്യത്തെ ജ്വല്ലറികള്‍ സ്വര്‍ണ്ണം കാര്യമായി വാങ്ങിയതാണ് വിലവര്‍ധനയ്ക്കുള്ള ഒരു പ്രധാന കാരണം. ആഗോള വിപണിയിലെ വിലവര്‍ധനയാണ് രാജ്യത്തെ സ്വര്‍ണവിപണിയിലും പ്രതിഫലിക്കുന്നത്.

ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടവും ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കും.

Top