മൊബൈല്‍ വാലറ്റ് വഴിയുള്ള സ്വര്‍ണം വില്‍പ്പനയില്‍ വന്‍ വര്‍ദ്ധനവെന്ന് മൊബൈല്‍ വാലറ്റ് കമ്പനിയായ പേ ടിഎം.
ഇത്തരരത്തിലുള്ളൊരു സംവിധാനം കമ്പനി ആരംഭിരക്കുന്നത് ഈ വര്‍ഷം അക്ഷയ തൃതീയ ദിനത്തിലാണ്. ഉപഭോക്താക്കള്‍ക്കായി 25 കാരറ്റ്, 999.9 പരിശുദ്ധിയുള്ള സ്വര്‍ണമാണ് ഇതിലൂടെ വില്‍പ്പനയ്‌ക്കെത്തിക്കുന്നതെന്ന് പേ ടിഎം വ്യക്തമാക്കി.
ഡിജിറ്റല്‍ ഗോള്‍ഡ് പ്ലാറ്റ്ഫോമിലെ വില്‍പ്പനയില്‍ പ്രതിമാസം 100 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നതെന്നും ഇതില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത് യുവാക്കളാണെന്നും പേ ടിഎം അറിയിച്ചു.
ഡിജിറ്റല്‍ ഗോള്‍ഡിന്റെ ഭൂരിഭാഗം ഉപഭോക്താക്കളും 25 വയസിനും 35 വയസിനുമിടയിലുള്ളവരാണ്. കൂടുതല്‍ അനായാസമായി വാങ്ങല്‍ നടത്താനാകുമെന്നതും കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്നു എന്നതുമാണ് യുവജനങ്ങളെ ഇതിലേക്ക് കൂടുതലായി ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ എന്ന് പേ ടിഎം സീനിയര്‍ വൈസ് പ്രസിഡന്റ് കൃഷ്ണ ഹെഗ്‌ഡെ പറയുന്നു.