തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎം ബിജെപിയുമായി ധാരണയുണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവലിന്‍ കേസില്‍ ബിജെപി-സിപിഎം കൂട്ടുകച്ചവടമാണ് നടന്നത്. സോളാര്‍ കേസില്‍ ഇപ്പോള്‍ നടന്നിട്ടുള്ളത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കമാണെന്നും ചെന്നിത്തല ആരോപിച്ചു.
‘ ഹരിപ്പാട് തന്നെ മത്സരിക്കാനാണ് തീരുമാനം. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മറ്റൊരാള്‍ എന്ന ചര്‍ച്ച വന്നിട്ടില്ല. തെരഞ്ഞെടുപ്പിന് ശേഷമാകും മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് ഹൈക്കമാന്റാണ്. മതങ്ങളെ തമ്മിലടിപ്പിക്കാന്‍ എല്‍ഡിഎഫ് ശ്രമിയ്ക്കുന്നു. വര്‍ഗ്ഗീയ ധ്രുവീകരണത്തിന് മുഖ്യമന്ത്രി തന്നെ വിത്ത്പാകുന്നു.’ ചെന്നിത്തല വിശദീകരിച്ചു.