കരിപ്പൂർ : കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 46 ലക്ഷം രൂപ വില വരുന്ന 937.30 ഗ്രാം സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് ദുബായില്‍ നിന്നെത്തിയ വിമാനത്തില്‍, തിരൂരങ്ങാടി സ്വദേശിയായ 58 വയസുള്ള ഒരു യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ മിശ്രിതം പിടികൂടിയത്. 1097 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തില്‍ ശരീരത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ പിടിയിലായത്.