കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഒരു കോടി 15 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 2311.30 ഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം പിടികൂടിയത്.
ദുബായിൽ നിന്നും കോഴിക്കോടെത്തിയ മലപ്പുറം സ്വദേശി സലാം എന്ന യാത്രക്കാരനിൽ നിന്ന് 1568.2 ഗ്രാം സ്വർണവും വിമാനത്തിന്റെ ശുചിമുറിയിൽ ഒളിപ്പിച്ച് വച്ച രീതിയിൽ കണ്ട 1262.20 ഗ്രാം സ്വർണ മിശ്രിതവുമാണ് എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം പിടികൂടിയത്.