കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കള്ളക്കടത്തായി കൊണ്ടുവരാൻ ശ്രമിച്ച 1,34,00,000 രൂപയോളം വില വരുന്ന സ്വർണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.

ദുബായിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ വന്നിറങ്ങി കോഴിക്കോട് വാവാട് സ്വദേശിയിൽ നിന്നും 45,40,000ത്തോളം രൂപ വില വരുന്ന 874.300 ഗ്രാം സ്വർണവും കൊടുവള്ളി സ്വദേശിയിൽ നിന്ന് 29,74,000ത്തോളം രൂപ വിലവരുന്ന 572.650 ഗ്രാം സ്വർണവും ജിദ്ദയിൽ നിന്നും ബഹ്‌റൈൻ വഴി ഗൾഫ് എയർ വിമാനത്തിൽ വന്നിറങ്ങിയ മലപ്പുറം വെള്ളയൂർ സ്വദേശിയിൽ നിന്ന് 58,20,000ത്തോളം രൂപ വില വരുന്ന 1132.400 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.

Top