കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കൊല്ലം സ്വദേശിയായ ആനന്ദവല്ലി വിജയകുമാറിനെയും കോഴിക്കോട് സ്വദേശിയായ സഫീറിനെയുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പിടികൂടിയത്. ഇരുവരുടെയും കൈയില്‍ നിന്ന് ഒരു കോടി നാല്‍പ്പത് ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.
കഴിഞ്ഞ ഓഗസ്റ്റ് 24-ന് കണ്ണൂര്‍ വിമാനത്താവളത്തിലും സ്വര്‍ണം പിടികൂടിയിരുന്നു. ഒരു കിലോയില്‍ അധികം സ്വര്‍ണമാണ് കസ്റ്റംസ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. കാസര്‍ഗോഡ് സ്വദേശി ഷഫീക്കില്‍ നിന്നാണ് ഇത്രയും സ്വര്‍ണം പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു.