അഗര്‍ത്തല: ത്രിപുരയിലെ അഗര്‍ത്തല വിമാനത്താവളത്തില്‍ നിന്നും 39 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ഒരാള്‍ പിടിയില്‍. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് സ്വദേശിയായ അബുല്‍ കലാം ആസാദാണ് പിടിയിലായത്.
1302 ഗ്രാം സ്വര്‍ണമാണ് അബുല്‍ കലാമില്‍ നിന്നും പിടിച്ചെടുത്തത്. ഇയാളുടെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച സ്ഥിതിയിലായിരുന്നു സ്വര്‍ണം കണ്ടെടുത്തത്. ഇന്‍ഡിഗോ വിമാനത്തില്‍ അഗര്‍ത്തലയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോകാനായിരുന്നു ഇയാള്‍ പദ്ധതിയിട്ടിരുന്നത്. അബുല്‍ കലാമിനെ കസ്റ്റംസിനു കൈമാറിയതായും അന്വേഷണം പുരോഗമിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.