കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 7.28 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ഒരാളെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി.
ദുബായില്‍ നിന്ന് സലാല വഴി ഒമാന്‍ എയര്‍ വിമാനത്തില്‍ കോഴിക്കോട്ടെത്തിയ കാസര്‍കോട് സ്വദേശി അഷ്‌റഫ് ബെന്‍ദാദ് (47)ആണ് പിടിയിലായത്. ലഗേജ് കൊണ്ടുവന്ന കടലാസ് പെട്ടിക്കുള്ളില്‍ ഷീറ്റ് രൂപത്തിലാക്കി തിരിച്ചറിയാത്തവിധം ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
232 ഗ്രാം (29 പവന്‍) സ്വര്‍ണം ആണ് ഉണ്ടായിരുന്നത്.