കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 35,760 രൂപയിലെത്തി. ഗ്രാമിന് 4470 രൂപയാണ്. ഓഗസ്റ്റില്‍ റെക്കോഡ് വിലയായ 42,000 രൂപയില്‍ എത്തിയതിനു ശേഷം കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ തുടരെ വിലയിടിയുന്നതായാണ് കാണുന്നത്. വെള്ളിയാഴ്ച പവന് 120 രൂപയും ശനിയാഴ്ച പവന് 360 രൂപയും കുറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പവന് 36,000രൂപയായിരുന്നു വില.
ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് (31.1 ഗ്രാം) 24 കാരറ്റ് സ്വര്‍ണത്തിന് 1.3ശതമാം വിലയിടിഞ്ഞ് 1,766.26 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 2021 ആദ്യപാദം വരെ വിലയില്‍ ചാഞ്ചാട്ടം തുടരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാഷ്ട്രീയ അനിശ്ചിതത്വം മാറിയതും കമ്പനികളുടെ കോവിഡ് വാക്സിന്‍ പരീക്ഷണം 95 ശതമാനം വരെ ഫലപ്രദമാണെന്ന് കണ്ടെത്തിയതുമൊക്കെയാണ് സ്വര്‍ണ വിപണിയെ സ്വാധീനിച്ചത്. ഒരു ഗ്രാം വെള്ളിയ്ക്ക് 59.10 രൂപയാണ് വില. 8 ഗ്രാം വെള്ളിയ്ക്ക് 472.80 രൂപയും.