നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേര്‍കൂടി അറസ്റ്റില്‍

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേര്‍കൂടി പിടിയില്‍. മലപ്പുറം സ്വദേശികളായ ഷെഫീക്ക്, ഷറഫുദ്ദീന്‍ എന്നിവരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. കെ.ടി റമീസിന്റെ സഹായികളാണ് ഇവര്‍. ഇവരെ ഉച്ചയ്ക്ക് ശേഷം പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. കെ.ടി റമീസിന്റെ അഭാവത്തില്‍ ഇവരാണ് തിരുവനന്തപുരത്തെത്തി സ്വര്‍ണം ശേഖരിച്ച് നിക്ഷേപകരിലേക്ക് എത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

Top