സ്വര്‍ണക്കടത്ത് കേസ് ; വിമാനത്താവളം കേന്ദ്രീകരിച്ച് അന്വേഷണത്തിന് നടപടി ആരംഭിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിമാനത്താവളം കേന്ദ്രീകരിച്ച് അന്വേഷണത്തിന് നടപടി ആരംഭിച്ചു. സ്വര്‍ണക്കടത്തിന് വിമാനത്താവളത്തിലെ ചില ജീവനക്കാര്‍ക്കും രണ്ടു പ്രമുഖ വിമാനക്കമ്പനികളിലെ ചില ജീവനക്കാര്‍ക്കും പങ്കുണ്ട്. കസ്റ്റംസിനും എന്‍ഐഎയ്ക്കും ലഭിച്ച ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. എയര്‍പോര്‍ട്ട് മാനേജരേയും ചോദ്യം ചെയ്യും.

സ്വര്‍ണം ദുബായില്‍ നിന്ന് അയക്കുന്നതിന് ഫൈസല്‍ ഫരീദ് ഹാജരാക്കിയിരുന്ന അറ്റാഷേയുടെ പേരിലുള്ള കത്ത് വ്യാജമാണെന്നാണ് എന്‍ഐഎയുടെ നിഗമനം. ഈ കത്തില്‍ നയതന്ത്ര കാര്യാലയത്തിന്റെ സീലോ ഒപ്പോ ഇല്ലായിരുന്നു. ഇത്തരത്തിലുള്ള കത്തിന്റെ അടിസ്ഥാനത്തില്‍ ബാഗേജ് തലസ്ഥാനത്തെ വിമാനത്താവളത്തില്‍ എത്തിയതിന്റെ പിന്നില്‍ വിമാനക്കമ്പനികളിലെ ജീവനക്കാര്‍ സഹായം ചെയ്തിട്ടുണ്ടെന്ന നിഗമനത്തിലാണ് കസ്റ്റംസ്.

Top