സ്വര്‍ണക്കടത്ത് കേസ്‌; സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ വീണ്ടും കസ്റ്റംസ് റെയ്ഡ്‌

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ ഫ്‌ളാറ്റില്‍ വീണ്ടും കസ്റ്റംസ് റെയ്ഡ്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലാണ് ഉച്ചയോടെ പരിശോധന ആരംഭിച്ചത്.

ഡെപ്യൂട്ടി കമ്മീഷണറടക്കം അഞ്ച് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഫ്‌ളാറ്റിലെ സന്ദര്‍ശകരുടെ പട്ടികയടക്കം ഇവര്‍ പരിശോധിക്കും. ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരുടെയും കെയര്‍ ടേക്കറുടെയും മൊഴിയെടുക്കും. ഫ്‌ളാറ്റില്‍ ആരൊക്കെയാണ് വന്നുപോയതെന്നും അന്വേഷിക്കും.

കഴിഞ്ഞ ദിവസവും കസ്റ്റംസ് സംഘം സ്വപ്നയുടെ അമ്പലമുക്കിലെ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ കണ്ടെടുത്തു. സ്വര്‍ണക്കടത്ത് പിടിക്കുന്നതിന് തലേദിവസം തന്നെ സ്വപ്ന ഫ്‌ളാറ്റില്‍നിന്ന് മുങ്ങിയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

Top