കൊച്ചി: ദുബൈയിലുള്ള രണ്ട് പേരെ കൂടി തിരുവനന്തപുരം നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാനുണ്ടെന്ന് കസ്റ്റംസ്. കേസില്‍ ഇത് അത്യാവശ്യമാണെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു. ഇതിനുള്ള നടപടികള്‍ തുടരുകയാണ്.
കളളക്കടത്തിന് പിന്നില്‍ രാജ്യാന്തര റാക്കറ്റാണ് പ്രവര്‍ത്തിക്കുന്നത്. ഒരു സംഘം ആളുകളാണ് കള്ളക്കടത്തിനായി പണം മുടക്കുന്നതെന്നും പണം ഹവാലാ മാര്‍ഗത്തിലൂടെയാണ് ഗള്‍ഫില്‍ എത്തുന്നതെന്നും ഇതിന് സ്വര്‍ണം വാങ്ങി അയക്കുന്നുവെന്നും ഇതാണ് സംഘത്തിന്റെ രീതിയെന്നും കസ്റ്റംസ് കോടതിയില്‍ വിശദീകരിച്ചു. സ്വര്‍ണക്കടത്തുകേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്. ഹര്‍ജികള്‍ വിധി പറയാനായി മാറ്റി.