ദുബായ്: സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദിനെ ദുബായ് പൊലീസ് ചോദ്യം ചെയ്തു. എന്‍ഐഎ ആവശ്യപ്പെട്ടാല്‍ ഏതു സമയവും അറസ്റ്റ് ചെയ്തു കൈമാറാന്‍ കഴിയുംവിധം നിരീക്ഷണത്തിലാണ് ഇയാള്‍. എന്നാല്‍, അറസ്റ്റും നാടുകടത്തലും ആവശ്യപ്പെട്ടുള്ള രേഖകളൊന്നും ദുബായ് പൊലീസിനോ ഇന്ത്യന്‍ എംബസിക്കോ കോണ്‍സുലേറ്റിനോ ലഭിച്ചിട്ടില്ല.
ഫൈസലിനെതിരെ യുഎഇയില്‍ 4 ചെക്ക് കേസുകള്‍ ഉണ്ടെന്നാണു വിവരം. സ്വര്‍ണക്കടത്ത് കേസില്‍ വ്യാജരേഖ ചമയ്ക്കല്‍, സാധനങ്ങള്‍ തെറ്റിദ്ധരിപ്പിച്ച് അയയ്ക്കല്‍, രാജ്യത്തിന്റെ യശസ്സിനു കളങ്കം വരുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളും ഫൈസലിനു മേല്‍ യുഎഇ ചുമത്തിയേക്കാം.