സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത്‌കേസ്; ഐ.എന്‍.എ അന്വേഷണത്തിന് അനുമതി

ന്യൂഡല്‍ഹി: യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗ് ഉപയോഗിച്ച് സ്വപ് ന സുരേഷ് അടക്കമുള്ളവര്‍ നടത്തിയ സ്വര്‍ണ്ണ കടത്ത് കേസ് ഇനി എന്‍.ഐ.എ അന്വേഷിക്കും. ഇതിനായി ഐ.എന്‍.എക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. സംഘടിത കള്ളക്കടത്ത് ദേശസുരക്ഷയ്ക്ക് പ്രത്യാഘാതം ഉണ്ടാക്കിയേക്കാം എന്ന് ആഭ്യന്തര മന്ത്രാലയം നിരീക്ഷിച്ചു.

അതെ സമയം കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് ശബ്ദ വിശദീകരണവുമായി രംഗത്തുവന്നു. താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും ഒരു തിരിമറിയും നടത്തിയിട്ടില്ലെന്നും മാറി നില്‍ക്കുന്നത് ഭയം കൊണ്ടാണെന്നും സ്വപ്ന വെളിപ്പെടുത്തി. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിരപരാധിയെന്ന് ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കേസ് നാളെ കോടതി പരിഗണിക്കും.

Top