തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ജയ്‌ഘോഷിനെ ഇവിടെ എത്തിയാണ് കസ്റ്റംസ് സംഘം ചോദ്യം ചെയ്തത്. ഐബിയും ജയ്‌ഘോഷില്‍ നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്.
ആരോഗ്യ നില തൃപ്തികരമായാല്‍ വീണ്ടും ഇയാളെ ചോദ്യം ചെയ്യും. ആത്മഹത്യ ശ്രമം നടത്തിയ ജയഘോഷിനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലാക്കിയത്. മജിസ്ട്രേറ്റ് ഇന്നലെ ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
കാണാതെയായി എന്ന് കുടുംബം പരാതിപ്പെട്ട ജയഘോഷിനെ സ്വന്തം വീടിന് 200 മീറ്റര്‍ അകലെ കൈത്തണ്ടയില്‍ മുറിവേറ്റ നിലയിലായിരുന്നു കണ്ടെത്തിയത്. തുമ്പയിലെ ഭാര്യവീട്ടില്‍ നിന്നാണ് ജയ്ഘോഷിനെ കാണാതായത്. കുഴിവിളയിലെ കുടുംബ വീടിന് 200 മീറ്റര്‍ അകലെനിന്നാണ് ജയ്ഘോഷിനെ
കൈത്തണ്ടയില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്.