സ്വര്‍ണക്കടത്ത് കേസ്; കെ ടി റമീസിനെ ഇന്ന് എന്‍ഐഎ കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെ.ടി റമീസിനെ ഇന്ന് കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. അന്വേഷണ സംഘം ജയിലിലെത്തി റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇന്ന് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടും.

റമീസിന്റെ പങ്ക് സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത് കേസിലെ പ്രതിയായ സന്ദീപാണ്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകര്‍ സന്ദീപ് നായരും റമീസുമെന്നാണ് സ്വപ്ന സുരേഷും കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ദുബായില്‍ വച്ചാണ് റമീസും സന്ദീപും തന്നെ പരിചയപ്പെട്ടതെന്നും സ്വപ്ന പറഞ്ഞു.

അതേസമയം, കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ സംഘം ഇന്നും ചോദ്യം ചെയ്യും. നിലവില്‍ ശിവശങ്കര്‍ താമസിക്കുന്നത് എന്‍ഐഎ എടുത്തുകൊടുത്തിരിക്കുന്ന താമസ സ്ഥലത്താണ്. പൂര്‍ണമായും എന്‍ഐഎയുടെ നിരീക്ഷണത്തിലാണ് നിലവില്‍ ശിവശങ്കര്‍.

Top