സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തു. വരുമാനവുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ നല്‍കിയ മൊഴിയില്‍ വ്യക്തത ലഭിക്കുന്നതിനായാണ് ചോദ്യം ചെയ്തത്.

അതേസമയം സ്വര്‍ണക്കടത്തു കേസില്‍ സിപിഎം ബന്ധം ആരോപിക്കപ്പെട്ട കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് ബി. രാജിനെ കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയിരുന്നു. നാഗ്പൂരിലേക്കാണ് സ്ഥലം മാറ്റിയത്. സ്വര്‍ണ്ണക്കടത്ത് കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് നേരത്തെ അനീഷ് പറഞ്ഞിരുന്നു. അതേസമയം, ഇതാണോ സ്ഥലം മാറ്റത്തിന് കാരണമായതെന്ന് വ്യക്തമല്ല.

Top