തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം ജനുവരി ആദ്യവാരം സമര്‍പ്പിക്കും. നടപടികള്‍ അന്തിമഘട്ടത്തിലെന്ന് എന്‍ഐഎ അറിയിച്ചു. തീവ്രവാദത്തിന് ഇതുവരെ തെളിവില്ല. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തുവെന്ന കുറ്റം ചുമത്തും. നൂറു കോടിയിലധികം രൂപയുടെ സ്വര്‍ണക്കടത്ത് നടന്നതിനാല്‍ കുറ്റം നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എന്‍ഐഎ പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കാന്‍ ശ്രമിച്ചുവെന്നത് മാത്രമാണ് നിലവില്‍ പ്രതികള്‍ക്കുമേല്‍ നിലനില്‍ക്കുന്ന കുറ്റം. യുഎപിഎ ചുമത്തിയ കേസാണ് സ്വര്‍ണക്കടത്ത്. ഇത് നിലനില്‍ക്കുമോ എന്ന കാര്യം കോടതി തീരുമാനിക്കും.