സ്വര്‍ണക്കടത്ത് കേസ് ; എന്‍ഐഎ സംഘത്തിന് വിവരങ്ങള്‍ കൈമാറി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം ക്രൈംബ്രാഞ്ചുമായി ചര്‍ച്ച നടത്തി. കേസില്‍ പ്രസക്ത വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ എന്‍ഐഎ സംഘത്തിന് കൈമാറി. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയായിരുന്നു ചര്‍ച്ച.

അതേസമയം തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ സിനിമ മേഖലയിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സിനിമ താരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതായി പ്രതികളിലൊരാളായ ഹംജിത് അലി മൊഴി നല്‍കിയിരുന്നു. കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ തൊട്ടടുത്ത ദിവസം ഒരിക്കല്‍ കൂടി ചോദ്യം ചെയ്യും. ഐടി വകുപ്പിലെ മുന്‍ജീവനക്കാരന്‍ അരുണ്‍ ബാലചന്ദ്രനേയും ഉടന്‍ ചോദ്യം ചെയ്യും.

Top