സ്വര്‍ണക്കടത്ത് കേസ് ; സരിത്തുമായി എന്‍ഐഎ സംഘം തെളിവെടുപ്പിനായി തിരുവനന്തപുരത്ത് എത്തി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തുമായി എന്‍ഐഎ സംഘം തെളിവെടുപ്പിനായി തിരുവനന്തപുരത്ത് എത്തി. പേരൂര്‍ക്കട പോലീസ് ക്ലബില്‍ സരിത്തിനെ എത്തിച്ച്, വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തും. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് എന്‍ഐഎ സംഘം കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചത്.

അതേസമയം, കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും എന്‍ഐഎ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അന്വേഷണ സംഘം ഇരുവരെയും കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.

Top